vijayanpilla

കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയ്ക്കിടെ മരിച്ചു. പേരയം കല്ലുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ വിജയൻ പിള്ളയാണ് മരിച്ചത്. മൈലാപ്പൂർ ജംഗ്ഷനിൽവച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയൻ പിള്ള പാലത്തറ എൻ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാജമണി. മക്കൾ: വർഷ, രാഹുൽ.