
തിരുവനന്തപുരം: കൊവിഡ് മൂലം മരണമടഞ്ഞവരുടെ ആശ്രിതർക്ക് ധന സഹായം നൽകുന്നതിനുള്ള അപേക്ഷകളിൽ നടപടി സമർപ്പിക്കുന്നതിന് വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും കളക്ടറേറ്റും ഇന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചവരിൽ ആരെങ്കിലും അപേക്ഷ സമർപ്പിക്കുവാനുണ്ടെങ്കിൽ ഇന്ന് തന്നെ വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.