vipin

തിരുവനന്തപുരം: ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് നേമം പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലിയൂർ മുകളൂർമൂല വലിയവിളകത്തു വീട്ടിൽ വിപിനാണ് (30) അറസ്റ്റിലായത്.

നഗരത്തിലെ ചില്ലറ വില്പനക്കാർക്ക് വിതരണം ചെയ്യാനായി കഞ്ചാവ് കൊണ്ടുപോകുമ്പോൾ പ്രാവച്ചമ്പലം - നരുവാമൂട് റോഡിലെ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.