co-vid

വെഞ്ഞാറമൂട്:കൊവിഡ്നിനിയന്ത്രണ നടപടികളുടെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ സഹകരിച്ച് വെഞ്ഞാറമൂട് മേഖല.സി.ഐ സൈജു നാഥിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പൊലീസാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിരുന്നു. അത്യാവശ്യത്തിനുള്ള യാത്ര മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് എട്ട് സർവീസുകൾ നടത്തി.ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് വാഹന പരിശോധന നടത്തി. വ്യക്തമായ കാരണങ്ങൾ കൂടാതെയും,രേഖകൾ ഇല്ലാതെയും നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു പിഴ ചുമത്തി.വെഞ്ഞാറമൂട് വാമനപുരം വെമ്പായം ജംഗ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.ബാരിക്കേഡുകൾ നിരത്തി റോഡുകൾ അടച്ചിരുന്നു. ഒരു ഭാഗത്ത് കൂടി മാത്രമേ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചിരുന്നുള്ളൂ. വിവാഹ പാർട്ടികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസുകളിൽക്കയറി പരിശോധന നടത്തി ആളുകളുടെ എണ്ണം തിട്ടപ്പെടുത്തി. ഭക്ഷണശാലകൾക്കും ബേക്കറികൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. പരീഷകളിൽ പങ്കെടുക്കാൻ പോയവർ അഡ്മിറ്റ് കാർഡുകൾ ഹാജരാക്കി,ബാറുകളും മദ്യക്കടകളും പ്രവർത്തിച്ചില്ല.ഞായറാഴ്ച പ്രവൃത്തി ദിനമായ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ,കമ്പനികൾ വർക്ക്ഷോപ്പുകൾ മാദ്ധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.