tea

വെഞ്ഞാറമൂട്:ഡോക്ടറേറ്റ് നേടിയ പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക സീനത്ത് ബീവിക്ക് കൊപ്പം ഒരുമ റസിഡന്റ്സ് അസോസിയേഷന്റെ ആദരം. അസോസിയേഷൻ അംഗവും കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സീനത്ത് ബീവിയുടെ വീട്ടിലെത്തിയാണ് ഭാരവാഹികൾ ആദരിച്ചത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഭാരവാഹികളായ ‌നിസാറുദീൻ കൊപ്പം,എം.എം സാലി,രാജാശേഖരൻ നായർ,വിക്രമൻ, അയ്യപ്പൻ,അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.