മുടപുരം:മുട്ടപ്പലം ശ്രീതോട്ടത്തിൽ നാഗരുകാവ് ദുർഗാദേവി ക്ഷേത്രത്തിലെ ഒൻപതാം പ്രതിഷ്ഠ വാർഷികവും മകര ഉതൃട്ടാതി മഹോത്സവവും അഷ്ടനാഗ പൂജയും ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ ഗണപതി ഹോമം,മൃത്യുഞ്ജയ ഹോമം,കുങ്കുമ കലശം,ഭസ്മാഭിഷേകം,ആയില്യപൂജ,നൂറുംപാലും ഊട്ട്,അലങ്കാര ദീപാരാധന,ഭഗവതി സേവ,വിളക്കും പൂജയും,സമൂഹ പൊങ്കാല,അമ്മയുടെ പല്ലക്ക് എഴുന്നെള്ളത്ത്,ശ്രീദുർഗാ ദേവിക്ക് പൂമൂടൽ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടക്കും.