
വർക്കല:ഞായറാഴ്ച ഏർപ്പെടുത്തിയ സമ്പൂർണ നിയന്ത്രണം വർക്കലയിൽ ലോക്ക് ഡൗണിന്റെ പ്രതീതി ഉണർത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ,മാത്രമാണ് തുറന്നത്.പുത്തൻചന്ത മാർക്കറ്റ് അടഞ്ഞുകിടന്നുവെങ്കിലും പുന്നമൂട് ചന്ത പ്രവർത്തിച്ചു.അത്യാവശ്യയാത്രക്കാരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.വർക്കല,അയിരൂർ പൊലീസ് പ്രധാന ജംഗ്ഷനുകളിൽ വാഹന പരിശോധന നടത്തി.
വർക്കല സബ് ഡിവിഷൻ പരിധിയിൽ 24 ചെക്കിoഗ് പോയിന്റുകളിൽ പരിശോധന നടന്നു.കൂടാതെ 12 ജീപ്പുകളിലും 12 മോട്ടോർ സൈക്കിളുകളിലുമായാണ് പരിശോധന നടത്തിയത്.തിരുവനന്തപുരം- കൊല്ലം ജില്ലാ അതിർത്തികളായ കടമ്പാട്ടുകോണം,കാപ്പിൽ,ചാവർകോട് കാറ്റാടി മുക്ക് എന്നിവിടങ്ങളിലും പരിശോധനയുണ്ടായിരുന്നു.വർക്കലയിൽ മൈതാനം,പുത്തൻചന്ത,പാപനാശം,ഹെലിപ്പാഡ്,പുന്നമൂട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.നിരത്തുകളിൽ ജനത്തിരക്കും കുറവായിരുന്നു.