fra

നെയ്യാറ്റിൻകര:വിവിധ സാമൂഹിക,സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജിയുടെ 74ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.ഫ്രാൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ മഞ്ചത്തല സുരേഷ്, ഫ്രാൻ ഭാരവാഹികളായ ജി.പരമേശ്വരൻ നായർ,ഗിരിജാദേവി,എൽ.ഡി ദേവരാജ്,കെ.രവീന്ദ്രൻ നായർ,എം.ജി അരവിന്ദ് എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് (എസ്) നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധിഅനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു.തൊഴുക്കൽ സുരേഷ്, അഞ്ചുവന്ന മോഹനൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, മുരുകേശൻ ആശാരി, വട്ടവിള രാജ്കുമാർ,പെരുമ്പഴുതൂർ കല,ശശീന്ദ്രൻ, സതീഷ് കുമാർ,പ്രേംസിംഗ്,തച്ചക്കുടി ഷാജി എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി ജംഗ്ഷനിൽ നടത്തിയ ദിനാചരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് സെൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ.ഒ.അരുൺ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.അമരവിള സുദേവൻ, ഗോപാലകൃഷ്ണൻ നായർ,ജയരാജ് തമ്പി,പ്രവീൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധി മിത്ര മണ്ഡലം മരുതത്തൂർ ഉപസമിതി തേവിയൽ ജംഗ്ഷനിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും മുൻ നഗരസഭ ചെയർപേഴ്സൺ ഡബ്ലു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.ഉപസമിതി ചെയർമാൻ ബിനു മരുതത്തൂർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഡി.എസ്.വിൻസന്റ്, രക്ഷാധികാരി ചാത്രവിള ശ്രീധരൻ, അജിൻദാസ്.സനൽകുമാർ,കാർത്തിക് ,രജ്ഞിനി, എന്നിവർ പങ്കെടുത്തു.