
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം കെ.പി.സി.സിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു.
കെ.പി.സി.സി ആസ്ഥാനത്ത് പ്രാർത്ഥനായോഗം സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വർഗീയവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു,പഴകുളം മധു,ജി.സുബോധൻ എന്നിവരും അടൂർ പ്രകാശ് എം.പി, എം.വിൻസന്റ് എം.എൽ.എ, വർക്കല കഹാർ, മണക്കാട് സുരേഷ്, നെയ്യാറ്റിൻകര സനൽ,കെ.മോഹൻകുമാർ തുടങ്ങിയവരും പങ്കെടുത്തു.
മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച സമയമായ വൈകിട്ട് 5.15നും 5.30നും ഇടയിൽ മണ്ഡലം കേന്ദ്രങ്ങളിൽ പ്രവർത്തകർ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. പാർട്ടി ഓഫീസുകളിൽ പ്രഭാതപുഷ്പാർച്ചനയും പ്രാർത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചു.