വെഞ്ഞാറമൂട്:പത്രക്കെട്ട് മോഷണം പോയതായി പരാതി.വെഞ്ഞാറമൂട് നാലേക്കർ ഏജന്റ് സുഭാഷിന്റെ കേരള കൗമുദി ഉൾപ്പെടെയുള്ള പത്രക്കെട്ടുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണത്തിനായി സ്ഥിരം ഇറക്കാറുള്ള സ്ഥലത്ത് നിന്നാണ് മോഷണം പോയത്.അതിരാവിലെ വിതരണത്തിനുള്ളവർ എത്തിയപ്പോഴാണ് പത്രം മോഷണം പോയതായി അറിയുന്നത്.പ്രദേശത്ത് സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.