
വിതുര: സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും,ഫയർഫോഴ്സ് ജീവനക്കാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി ഉദ്ഘാടനം ചെയ്തു.സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, കല്ലാർ വിക്രമൻ, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, മാങ്കാലവിജയൻ,വിതുര സന്തോഷ്,പൊന്നാംചുണ്ട് വാർഡ് മെമ്പർ എസ്.രവികുമാർ,ബി.ബാലചന്ദ്രൻ,നെട്ടയം ഷിജു,ജി.കൃഷ്ണൻകാണി,മുളയ്ക്കോട്ടുകര ജിനീഷ്, അൽഅമീൻ,അനീഷ്,ഷാനുഇറയൻകോട് എന്നിവർ പങ്കെടുത്തു.