വിഴിഞ്ഞം:പോക്സോ കേസിലെ ഇരയെയും അമ്മയെയും കേസിൽ നിന്നും പിന്മാറുന്നതിനു ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറസ്റ്റ് ചെയ്തു.
മുക്കോലവടക്കരികത്ത് വീട്ടിൽ ഗോകുനെയാണ് (20) അറസ്റ്റ് ചെയ്തത്.2020ൽ വിഴിഞ്ഞം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.ഇപ്പോൾ വിചാരണ നടക്കുന്ന കേസിൽ നിന്ന് പിന്മാറണമെന്നും വിവാഹ വാഗ്ദാനം നൽകി സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.പ്രതിയെ റിമാൻഡ് ചെയ്തു.