വിതുര:കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.മഹിളാകോൺഗ്രസ് സെക്രട്ടറി ഷെമിഷംനാദ്,റമീസ്ഹുസൈൻ,മുൻ പഞ്ചായത്തംഗം തൊളിക്കോട് ഷംനാദ് എന്നിവർ പങ്കെടുത്തു.കോൺഗ്രസ് പനയ്ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റുമാരായ ജി.ഡി.ഷിബുരാജ്,ഡി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.വി.അനിരുദ്ധൻനായർ,കെ.ജി.പ്രസന്നൻ,കൃഷ്ണൻനായർ,സലീംമേമല,കബീർ,രാജേന്ദ്രൻനായർ, വിക്രമൻആശാരി,വിഷ്ണുആനപ്പാറ എന്നിവർ പങ്കെടുത്തു.