മലയിൻകീഴ് :മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി.പരാതി പെടുമ്പോൾ രണ്ട് ദിവസം കുടിവെള്ളം ലഭ്യമാകും.വീണ്ടും പഴപടി വെള്ളം കിട്ടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.പൈപ്പ് വെളളത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും.വെള്ളൂർക്കോണം,മുല്ലപ്പള്ളിക്കോണം ഭാഗത്തണ് കുടിവെള്ള ക്ഷാമം കൂടുതലായിരിക്കുന്നത്.സമീപവാസികളെ ആശ്രയിച്ച് കിണർ വെള്ളമാണ് പലരും നേരത്തെ ആശ്രയിച്ചിരുന്നത്.എന്നാൽ കിണറുകളിൽ പലതും വറ്റിയതിനാൽ അതിനുമാകുന്നില്ല.