ആറ്റിങ്ങൽ:യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയ ഇന്നലെ മതിയായ രേഖകളും കാരണങ്ങളുമില്ലാതെ യാത്രചെയ്ത 45 പേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് പെറ്റികേസെടുത്തു.ഇവരിൽ നിന്ന് പിഴ ഈടാക്കി തിരിച്ചയക്കുകയായിരുന്നുവെന്ന് സി.ഐ മിഥുൻ പറഞ്ഞു.കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 4 ഫാസ്റ്റും രണ്ട് ഓർഡിനറിയും തിരുവനന്തപുരം കൊല്ലം റൂട്ടിൽ സർവീസ് നടത്തി.യാത്രക്കാർ തീരെ കുറവായിരുന്നു. ഓട്ടോറിക്ഷയും ടാക്സിയും ഓടിയില്ല.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നിരുന്നെങ്കിലും വാങ്ങാനെത്തിയവർ കുറവായിരുന്നു.