p

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 51,570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ നിരക്കിൽ ഇപ്പോഴും മുന്നിൽ എറണാകുളം തന്നെയാണ്. 9704 പേർ. തിരുവനന്തപുരത്ത് 5746 രോഗികൾ. ഇന്നലെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 5,27,362 പേർ നിരീക്ഷണത്തിലുണ്ട്. 1259 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,54,595 കൊവിഡ് കേസുകളിൽ, 3.4 ശതമാനം മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ 14 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.