
തിരുവനന്തപുരം : ജനാധിപത്യ കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.ഓൺലൈനിൽ ചേർന്ന പരിപാടി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അദ്ധ്യക്ഷത വഹിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കലാ സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.ഗാന്ധിമാർഗം സംസ്ഥാന കോർഡിനേറ്റർ പി.കെ.സത്യപാലൻ,ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന കോർഡിനേറ്റർ ബിന്ദു പോൾ,സംസ്ഥാന സെക്രട്ടറി വെമ്പായം നസീർ,എം.എച്ച്.സുലൈമാൻ,ഷഹീർ പെരുമാതുറ,ജില്ലാ സെക്രട്ടറി എൻ.പി.ജയപ്രകാശ്,ട്രഷറർ വിനിലാൽ വട്ടിയൂർക്കാവ് എന്നിവർ പങ്കെടുത്തു.തുടർന്ന് നടത്തിയ അടിക്കുറിപ്പ് മത്സരത്തിൽ കവി അംബി സരോജം ടീച്ചർ വിജയിയായി.