ffff

തിരുവനന്തപുരം: 'വിശക്കരുതാരും' സാന്ത്വന സ്പർശം പരിപാടിയുടെ ഭാഗമായി ജോയിന്റ് കൗൺസിൽ വികാസ്ഭവൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം ചെയ്തു.വികാസ് ഭവനിലെ ജീവനക്കാരിൽ നിന്ന് ശേഖരിച്ച പൊതിച്ചോറുകൾ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ കൗണ്ടറിലൂടെ വിതരണം ചെയ്തത്.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ആർ.സരിത,നോർത്ത് ജില്ലാ പ്രസിഡന്റ് ജി.ആർ.രാജീവ്,ജില്ലാ സെക്രട്ടറി സുരകുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കണ്ടല,ജില്ലാ വനിതാ സെക്രട്ടറി എസ്.ദേവീകൃഷ്ണ,ജില്ലാ കമ്മിറ്റി അംഗം ഷിന്തുലാൽ,മേഖലാ പ്രസിഡന്റ് അജി,മേഖലാ സെക്രട്ടറി വൈ.ഷൈൻദാസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്.വി.കെ,മുബാറക്ക് റാവുത്തർ എന്നിവർ പങ്കെടുത്തു.