
തിരുവനന്തപുരം:കൊവിഡ് വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചതു കണക്കിലെടുത്ത് യു.എ.ഇ യിലെ സേവനം പ്രസിഡന്റ് എം.കെ.രാജനെ യു.എ.ഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ആദരിച്ചു. കൊവിഡ് കാലത്ത് ദുരിതബാധിതർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും ക്വാറന്റൈൻ സൗകര്യം സജ്ജമാക്കുന്നതിലും നാട്ടിലേക്കു പോകുന്നതിന് സൗകര്യം ഒരുക്കുന്നതിലും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും മുന്നണിപ്പോരാളികളായി നിന്നതിനാണ് ആദരിച്ചത്. ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിലായിരുന്നു ആദരവും പ്രശംസാപത്രവും നൽകിയത്.
ക്യാപ്ഷൻ: കൊവിഡ് വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചത് കണക്കിലെടുത്ത് യു.എ.ഇ യിലെ സേവനം പ്രസിഡന്റ് എം.കെ.രാജനെ യു.എ.ഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ആദരിക്കുന്നു