
പൂവാർ: തിരുപുറത്ത് മെഡിസിൻ ഹെല്പ് ലൈൻ ആരംഭിച്ചു. എൻ.സി.പി തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോറുമായി സഹകരിച്ച് ആരംഭിച്ച മെഡിസിൻ ഹെല്പ് ലൈൻ ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ ഉദ്ഘാടനം ചെയ്തു. സർവീസ് ചാർജ്ജ് ഈടാക്കാതെ ആവശ്യക്കാർക്ക് മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്നതാണ്. എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി കോവളം അജി, മണ്ഡലം പ്രസിഡന്റ് സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു. ഫോൺ: 9447254878, 9645812658, 9048655539.