dinacharanam-

ചിറയിൻകീഴ്: മഹാത്മാഗാന്ധിയുടെ 74-ാം രക്തസാക്ഷിത്വ വാർഷികം വർഗീയ വിരുദ്ധ ദിനമായി കോൺഗ്രസ് അഴൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മഹാത്മാജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രഭാത പ്രാർത്ഥനയും ഗാന്ധിജി വെടിയേറ്റു വീണ സമയത്ത് അഴൂർ മാർക്കറ്റ് ജംഗ്ഷനിൽ വർഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി. അനുസ്മരണ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ വി.കെ. ശശിധരൻ, അഴൂർ വിജയൻ, മാടൻവിള നൗഷാദ്, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, എസ്. മധു, ചന്ദ്രസേനൻ, സോനു, ചന്ദ്രബാബു, കെ.രാജൻ, കോളിച്ചിറ കുമാർ, പി.സുജ, എ. ബാബു തുടങ്ങിയവർ പങ്കെടുത്തു.