
തിരുവനന്തപുരം: ഗാന്ധിജിയുടെ എഴുപത്തിനാലാമത് രക്തസാക്ഷിത്വ ദിനം ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗാന്ധി സ്‌മൃതി സംഗമവും വെബ്ബിനാറും സംഘടിപ്പിച്ചു.ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ബാലകേന്ദ്രങ്ങളുടെ പ്രസിഡന്റ് ആർ.അഭിരാമി അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.നീലലോഹിതദാസ്, അജിത്ത് വെണ്ണിയൂർ,ജേക്കബ് ഉമ്മൻ,വി. സുധാകരൻ,നെല്ലിമൂട് പ്രഭാകരൻ,എ.ശ്രീധരൻ,വേളി പ്രമോദ്,എസ്.ഗീത,വിജയകുമാരി ബാബു,തച്ചൻകോട് വിജയൻ തുടങ്ങിയവർ സംസാരിച്ചു.