
കല്ലമ്പലം: തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു.മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗാന്ധി ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും, വൈകുന്നേരം പുതുശേരിമുക്ക് ജംഗ്ഷനിൽ" വർഗീയ വിരുദ്ധ പ്രതിജ്ഞ എടുക്കലും നടന്നു.മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അദ്ധ്യക്ഷതയിൽ മജീദ് ഈരാണി പ്രതിജ്ഞ ചൊല്ലി കൊടുത്തു.എസ്.എ. മുസ്തഫ, മണിലാൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.