photo

നെടുമങ്ങാട്: മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂഴി ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം മുൻ കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർമാരയ കെ.രഘുനാഥൻ നായർ,കെ.ശേഖരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വേട്ടമ്പള്ളി അനിൽ,വേങ്കവിള സുരേഷ് ,കുളപ്പള്ളി സുനിൽ, സതീഷ്കുമാർ,നെടുമങ്ങാട്ജയകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ,ഷീരജ് നാരായൺ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റുമാരായ അനീഷ് വേങ്കവിള,മണിയൻ മൂഴി, ജേക്കബ് റോയി, കുഴിവിള ബാബു,രാജപുരം മൂഴി സീറാസ് നിസാമുദ്ദീൻ,പള്ളിമുക്ക് ഷറഫുദ്ദീൻ,മൂഴി ജലാൽ തുടങ്ങിയവർ സംസാരിച്ചു