ongress-s

പാറശാല:ഗാന്ധിജിയുടെ രക്തസാക്ഷി ദിനം കോൺഗ്രസ്-എസ് പുനരർപ്പണ ദിനമായി ആചരിച്ചു.പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാക്ഷസാക്ഷി ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി ഉദ്‌ഘാടനം ചെയ്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പ്രസിഡന്റ് ജഗദീശൻ,നിയോജക മണ്ഡലം പ്രസിഡന്റ് ചാമവിള രാജേഷ്,മണ്ഡലം പ്രസിഡന്റ് ജയൻ, ബിജുകുമാർ എഫ്,സതീഷ്,വേലപ്പൻ എന്നിവർ പങ്കെടുത്തു.