
തിരുവനന്തപുരം: ഇക്കുറിയും ആറ്റുകാൽ പൊങ്കാല ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമായി ഒതുങ്ങിയേക്കും.
ഭക്തജനങ്ങൾ വീടുകളിൽ അർപ്പിക്കേണ്ടിവരും. അന്തിമ തീരുമാനം നാളെ ഓൺലൈനായി നടക്കുന്ന അവലോകനയോഗത്തിലുണ്ടാകും.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുമാണ് യോഗം ചേരുന്നത്.
17ന് രാവിലെ 10.50നാണ് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം. വീട്ടിൽ പൊങ്കാലയിടുന്നവരും ഈ സമയത്താണ് തീ പകരേണ്ടതും നിവേദിക്കേണ്ടതും. ക്ഷേത്രത്തിൽ നിന്ന് പൂജാരിമാർ എത്തില്ല.
.