deth

ഫറോക്ക് :​ കരുവൻതിരുത്തിയിലെ പൗരപ്രമുഖനും സുന്നി സംഘടനകളുടെ സാരഥുയുമായിരുന്ന ​ഹുസൈൻ ആറ്റക്കോയ തങ്ങൾ (71) നിര്യാതനായി.

നൂറുൽ ഹുദാ ഇസ്ലാമിക് എജുക്കേഷൻ സൊസൈറ്റി ഉപാ​ദ്ധ്യ​ക്ഷൻ, മസ്ജിദിൽ ഇർഷാദ് പ്രസിഡന്റ്, മസ്ജിദുൽ ബുഖരി, എസ്.വൈ.എസ് ഫറോക്ക് സോൺ എന്നിവയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

​ഭാര്യ:​​ ആയിഷ ബീവി​. മക്കൾ: ​കുഞ്ഞിക്കോയ തങ്ങൾ, സൈനബ ബീവി, സക്കീനത്ത് ബീവി, റഹ്‌മത്ത് ബീവി, ​താഹിർ അംജദി, ശരീഫ ഉമ്മെത്ത് ബീവി, ഹാദിയത് ബീവി, ​ ഷഫീഖ് അൽ ബുഖാരി ( മഅദിൻ ദഅവ കടന്നമണ്ണ പ്രിൻസിപ്പൽ),​ താഹ ഹുസൈൻ നൂറാനി (ഓമാനൂർ ശുഹദാ കാമ്പസ് പ്രിൻസിപ്പൽ), നജ്മത്ത് ബീവി സയ്യിദ് റഹീസ് ബുഖാരി.

മരുമക്കൾ: ജാഫർ തങ്ങൾ താമരശ്ശേരി, മുസ്തഫ തങ്ങൾ പട്ടാമ്പി, ഷബീർ തങ്ങൾ, മുഹമ്മദ് ഹുസൈൻ തങ്ങൾ എടവണ്ണപ്പാറ, ​അലവി സൈനി ജമലുല്ലൈലി പാങ്ങ്, ​ ഹബീബുള്ള അഹ്സനി പയ്യന്നൂർ, ഹസീന ബീവി, സൽമത്ത് ബീവി, ​ സുഹ്ബത്ത്, ശഫാനത്ത്.