വിഴിഞ്ഞം: 14 വയസുകാരി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്ന് ഫോർട്ട് എ.സി.എസ്.ഷാജി അറിയിച്ചു.മുല്ലൂരിൽ വൃദ്ധയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ തെളിവെടുപ്പ് പൂർത്തിയായി തിരികെ നൽകിയ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി (50), സുഹൃത്തും പാലക്കാട് സ്വദേശിയുമായ രണ്ടാംപ്രതി അൽഅമീൻ (26), റഫീക്കയുടെ മകനും മൂന്നാം പ്രതിയുമായ ഷഫീക്ക് (23) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് 14 കാരിയുടെ മരണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. മുല്ലൂരിന് സമാന രീതിയിൽ ബാലികയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നതായാണ് കേസ്.
കോവളം സ്റ്റേഷൻ പരിധിയിലെ തന്നെ കല്ലുവെട്ടാൻകുഴി തുംബ്ളിയോട് 5 വർഷം മുൻപ് നടന്ന യുവതിയുടെ ദുരൂഹ മരണത്തിലും ഇവരുടെ പങ്ക് സംശയിക്കുന്നതിനാൽ ഇക്കാര്യവും കോവളം പൊലീസ് അന്വേഷിക്കും.