veena

തിരുവനന്തപുരം: സ്പെഷ്യാലിറ്റി സൗകര്യം ജില്ലാ ആശുപത്രി തലത്തിൽ മെച്ചപ്പെടുത്തുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും സൂപ്പർ സ്പെഷ്യാലിറ്റി, പബ്ലിക് ഹെൽത്ത് കേഡർ എന്നിവ നടപ്പിലാക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.കെ.ജി.എം.ഒ.എ യുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുപരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോ​ഗ്യ പ്രർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. കേരളത്തിന്റെ ആരോ​ഗ്യ രം​ഗം ഒന്നാമതെത്തിക്കുന്നതിന് കെ.ജി.എം.ഒ.എ അം​ഗങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. സംഘടന സർക്കാരിന് നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, കെ .ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമ്മൽ ഭാസ്കർ, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എം ദീലീപ് എന്നിവർ സംസാരിച്ചു.പ്രസിഡന്റായി ഡോ. ജി.എസ്. വിജയകൃഷ്ണനെയും സെക്രട്ടറിയായി ഡോ. ടി.എൻ. സുരേഷിനെയും യോഗം വീണ്ടും തിരഞ്ഞെടുത്തു.