
തിരുവനന്തപുരം:ജില്ലയിൽ ഇന്ന് 5746 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.7461 പേർ രോഗമുക്തരായി.മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതിനുശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വർദ്ധനയാണ് ഉണ്ടാകുന്നത്.ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണ് പ്രതിദിന കൊവിഡ് രോഗികളുടെ വർദ്ധന.വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണം.രോഗം സ്ഥിരീകരിച്ച് 44,403 പേർചികിത്സയിലുണ്ട്.