ബാലരാമപുരം:മഹാത്മാഗാന്ധിരക്തസാക്ഷിത്വദിനാചരണത്തോടനുബന്ധിച്ച് പയറ്റുവിള പ്രിയദർശിനി ലൈബ്രറി വെബിനാർ നടത്തി.ഗാന്ധിയൻ ആദർശങ്ങളും വർത്തമാനകാല പ്രസക്തിയും എന്ന വിഷയത്തിൽ ആയിരുന്നു വെബിനാർ സംഘടിപ്പിച്ചത്.ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിനോദ് സെൻ വിഷയാവതരണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് അനിൽകുമാർ,​സെക്രട്ടറി സതീഷ് പയറ്റുവിള,​ ലൈബ്രറി കൗൺസിൽ കോട്ടുകാൽ പഞ്ചായത്ത് നേത്യസമിതി കൺവീനർ പുന്നക്കുളം ബിനു,​പയറ്റുവിള സോമൻ,​ എ.കെ.ഗീതാറാണി എന്നിവർ സംബന്ധിച്ചു.