
തിരുവനന്തപുരം: മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ നല്ല രീതിയിൽ കുറയും എന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവിഡ് ബാധിച്ചിട്ട് രണ്ട് വർഷം തികഞ്ഞതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാം തരംഗത്തിന്റെ വകഭേദമായ ഒമിക്രോണിനെ അത്ര നിസാരമായി കാണേണ്ടതില്ല. ഇൗ ഘട്ടത്തിൽ വ്യാപക തോത് കുറയുന്നത് ആശ്വാസകരമാണ്. ജാഗ്രതയോടെ ഇൗ തരംഗത്തെയും അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.