photo

പാരിപ്പള്ളി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് കല്ലുവാതുക്കൽ വേളമാനൂർ പുലിക്കുഴി ശക്തിയിൽ സഹദേവന്റെയും രമയുടെയും മകൻ ആർ.എസ്. രജിത്ത് (30) മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കല്ലുവാതുക്കൽ മേവനക്കോണം വഞ്ചിമുക്കിലായിരുന്നു അപകടം. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: സജിത്ത്, പരേതനായ രഞ്ജിത്ത്.