d

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി.കെ. വിനീത് അറിയിച്ചു.

അപേക്ഷ സമർപ്പിക്കാൻ കൊവിഡ് മരണ സർട്ടിഫിക്കറ്റിനായി ( ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് ഡി.ഡി.ഡി ) കാത്തിരിക്കേണ്ടതില്ല. ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷിക്കാം. വില്ലേജ് ഓഫീസറെ സമീപിച്ചാൽ നമ്പർ ലഭിക്കും. ബന്ധം തെളിയിക്കാനായി റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും നൽകിയാൽ മതി. വില്ലേജ് ഓഫിസുകൾ , അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവിൽ പറയുന്നു.