jeffrijalel

തിരുവനന്തപുരം :പ്രവാസി സാഹിത്യകാരൻ വെൺകുളം മണിയുടെ പേരിൽ ഏർപ്പെടുത്തിയ വെൺകുളം മണി സ്മാരക പുരസ്കാരം ചലച്ചിത്ര സംവിധായകനും ഡോക്ടർ എൻട്രി നിർമ്മാതാവുമായ ജിഫ്രി ജലീലിന് ലഭിച്ചതായി സംഘടന ചെയർമാൻ വിജയൻ തോമസ് അറിയിച്ചു. ജിഫ്രി ജലീൽ എഴുതിയ 'ജീവിതം ഒരു നൂൽപ്പാലത്തിലൂടെ' എന്ന ഗ്രന്ഥമാണ് അവാർഡിനർഹമായത്.10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും പൊന്നാടയും അടങ്ങുന്ന അവാർഡ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം പാലാഴിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.