വിതുര:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണത്തിൻെ ഭാഗമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും വർഗീയവിരുദ്ധ പ്രതിജ്ഞയും നടത്തി.മലയടി ജംഗ്ഷനിൽ നടന്ന ഗാന്ധി അനുസ്മരണസമ്മേളനം കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.മലയടി പ്രദേശത്ത് നിന്നും സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് യോഗത്തിൽ മെമ്പർഷിപ്പ് നൽകി.കെ.ഉവൈസ്ഖാൻ,മുബാറക്ക്സിദ്ദീഖ്,ഷെമിഷംനാദ്,പൊൻപാറസതീശൻ,കെ.എൻ.അൻസർ, രഘുനാഥൻആശാരി,എൻ.സുകുമാരൻകുട്ടി,റമീസ്ഹുസൈൻ,തോട്ടുമുക്ക്സലീം,ആർ.സുവർണകുമാർ,കണ്ടമത്ത് ഭാസ്കരൻനായർ,ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,പഞ്ചായത്തംഗം പ്രതാപൻ,തൊളിക്കോട് ഷാൻ,പി.എസ്.അനിൽകുമാർ,ഷൈൻപുളിുമൂട്,അഖിൽ എന്നിവർ പങ്കെടുത്തു.