
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി രാജ് ആൻഡ് ഡി.കെ സംവിധാനം ചെയ്യുന്ന ഹിന്ദി വെബ് സീരിസിന് ഗൺസ് ആൻഡ് ഗുലാബ്സ് എന്നു പേരിട്ടു. രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ദുൽഖറിനൊപ്പം സുപ്രധാന കഥാപാത്രമായി എത്തുന്നു. ദുൽഖറിന്റെ ആദ്യ ബോളിവുഡ് വെബ് സീരീസാണ്. ഏറെ നാളായി ഹിന്ദി വെബ്സീരിസിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദുൽഖർ സൽമാൻ. മലയാളത്തിൽ സല്യൂട്ട് ആണ് റിലീസിനൊരുങ്ങുന്ന ദുൽഖർ ചിത്രം. റോഷൻ ആൻഡ്രൂസും ദുർഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്.മനോജ് ബാജ്പേയ്, സാമന്ത, പ്രിയമണി, നീരജ് മാധവ് എന്നിവരാണ് ഗൺസ് ആൻഡ് ഗുലാബ്സിലെ മറ്റു താരങ്ങൾ. ഫാമിലി മാൻ വെബ് സീരിസിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് രാജ് നിധിമോരുവും കൃഷ്ണ ഡി.കെയും. രാജ് ആൻഡ് ഡി.കെ എന്ന പേരിലാണ് ഇവരും അറിയപ്പെടുന്നത്. നെറ്റ് ഫ്ളിക്സ് നിർമ്മിക്കുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് കോമഡി ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.