pig

വെമ്പായം: വനിതാ ഡോക്ട‌ർ സഞ്ചരിച്ച കാറിൽ പന്നിയിടിച്ചു. ഡോക്ടർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആശ ജെ.ബാബു സഞ്ചരിച്ചിരുന്ന കാറിന് കുറുകെയാണ് മിന്നൽ വേഗത്തിൽ പന്നി വന്നിടിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 9.30ന് പിരപ്പൻകോടിന് സമീപം കാവിയാടായിരുന്നു സംഭവം. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കടയ്‌ക്കലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവർ കൃഷ്ണകുമാർ വിദഗ്ദ്ധമായി കാർ നിറുത്തുകയായിരുന്നു. കാർ അമിതവേഗത്തിൽ അല്ലായിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതുകൊണ്ട് ഡോക്ടറും ഡ്രൈവറും സുരക്ഷിതരായിരുന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു.