കല്ലമ്പലം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.നിസാം,ഡി.സി.സി അംഗം ജി.ഗോപാലകുറുപ്പ്, ബ്ലോക്ക്‌ പഞ്ചായത്തംഗം എ.നിഹാസ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.നിസാർ, എം.ഷക്കീർ തുടങ്ങിയവർ പങ്കെടുത്തു.