നെയ്യാറ്റിൻകര:കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ മണവാരി വാർഡിലുള്ള വിട്ടിയറം നീലിമലയിൽ പാറഖനനം നടത്തുന്നതിനെതിരെ വിട്ടിയറംപാറ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ഉദ്ഘാടനം ചെയ്തു.സമിതി കൺവീനർ സതി അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബിനു, കോൺഗ്രസ് പാറശാല ബ്ലോക്ക് വൈസ് പ്രസിഡന്റ് സത്യദാസ്,ബി.ജെ.പി പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് മണവാരി രതീഷ്,സെക്രട്ടറി ഓം കാർ ബിജു, കർഷക കോൺഗ്രസ് ആനാവൂർ മണ്ഡലം പ്രസിഡന്റ് ടി.ശശിധരൻ,സി.പി.ഐ കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനാവൂർ മണികണ്ഠൻ, അരുവിയോട് വാർഡ് മെമ്പർ അനീഷ്,സി.പി.എം കോഴിക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സജി കുമാർ,സമരസമിതി ചെയർമാൻ രഘു,കോഴിക്കോട് ജയചന്ദ്രൻ,എസ് ആർ ബാലു തുടങ്ങിയവർ പങ്കെടുത്തു.