
നെയ്യാറ്റിൻകര: വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി നടത്തുന്ന ലിഡാർ സർവേയുടെ ഫ്ളാഗ് ഓഫ് എം.എൽ.എമാരായ സി.കെ. ഹരീന്ദ്രനും കെ. ആൻസലനും ചേർന്ന് വഴിമുക്കിൽ നിർവഹിച്ചു. റോഡ് നിർമ്മിക്കുമ്പോൾ വളവുകൾ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിഡാർ സർവേ നടത്തുന്നത്. നേരത്തെ തയാറാക്കിയ കരട് അലൈൻമെന്റിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഈ സർവേയിലൂടെ വ്യക്തമാകും. നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദത്ത്, കൗൺസിലർ ഷാമില, പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനിയർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബി നടത്തുന്ന ലിഡാർ സർവേയുടെ ഫ്ളാഗ് ഓഫ് എം.എൽ.എമാരായ സി.കെ. ഹരീന്ദ്രനും കെ. ആൻസലനും ചേർന്ന് നിർവഹിക്കുന്നു