mm

വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി 25 വർഷം പിന്നിട്ടതിന്റെ ഭാഗമായി നടത്തിവരുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ നടപ്പിലാക്കി വരുന്ന നിർദ്ധന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം വെന്നിക്കോട് ശാഖയിൽ നടന്നു.

യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം ഗണേഷ്

അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അശോകൻ, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, യൂണിയൻ കോ - ഓർഡിനേറ്റർ ജി.ശിവകുമാർ, യൂണിയൻ വനിതാസംഘം സെക്രട്ടറി സീമ, ശാഖാ വനിതാ സംഘം പ്രസിഡന്റ് ഓമന, ശാഖാ കമ്മിറ്റിയംഗം രണദേവ്, യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ അനൂപ് വെന്നികോട് എന്നിവർ സംസാരിച്ചു. പദ്ധതിക്ക് ശാഖാ വിഹിതം നൽകി സഹകരിച്ച സലീമിനെ യോഗം അഭിനന്ദിച്ചു.