jaleel

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ ആരോപണമുന്നയിച്ച മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. രാജീവ് ചാരച്ചിറ ലോകായുക്തയിൽ ഹർജി നൽകി. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കർക്കശ നിലപാട് സ്വീകരിക്കുന്ന നീതിന്യായ സ്ഥാപനത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജലീൽ വ്യക്തിപരമായ പരാമർശം നടത്തിയതെന്നാണ് ഹർജിയിലെ വാദം. അഡ്വ. മൃദുൽ ജോൺ മാത്യു,​ അഡ്വ. ജെ.എം. ദീപക് എന്നിവർ മുഖേനയാണ് ഹർജിയി നൽകിയത്.