
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 42,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 42.4 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളത്താണ് രോഗികൾ കൂടുതൽ- 9453പേർ. 10 മരണങ്ങൾകൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രേഖകൾ വൈകി ലഭിച്ചതു കൊണ്ടുള്ള 81 മരണങ്ങളും അപ്പീൽ നൽകിയ 638 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 38,458 പേർ രോഗമുക്തി നേടി.