1

പൂവാർ: കഴിഞ്ഞ ദിവസം അന്തരിച്ച കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും യുവജനസംഘം ലൈബ്രറി പ്രസിഡന്റും ചൈതന്യ ഫാമിലി ക്ലബ് രക്ഷാധികാരിയുമായ എം.ആർ. രാജഗുരുബാലിന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെ 11ഓടെ കാഞ്ഞിരംകുളം മാവിള വീട്ടുവളപ്പിൽ സംസ്കരിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിൽ വിലാപയാത്രയായി വിവിധ സ്ഥലങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അന്തിമോപചാരം അർപ്പിക്കാൻ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധിപേർ എത്തിയിരുന്നു. രാവിലെ 9.30ന് കാഞ്ഞിരംകുളം ജംഗ്ഷനിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, സെക്രട്ടറി വത്സലൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ എം. വിൻസന്റ്, കെ. ആൻസലൻ, മുൻ എം.എൽ.എ എ.ടി. ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ. വത്സലകുമാർ, കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ഡി. ശിവകുമാർ, മണ്ഡലം പ്രസിഡന്റുമാരായ സരസദാസ്, പരണിയം ഫ്രാൻസിസ്, ബി.ജെ.പി ബാലരാമപുരം മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി. സുനീഷ്, ജില്ലാകമ്മിറ്റി അംഗം ദയാനന്ദൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. യുണൈറ്റഡ് ചർച്ച് ഇന്റർനാഷണൽ ആർച്ച് ബിഷപ് ഡോ. പനതപുരം മാത്യൂ സാം, കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് എൻ.എൽ. ശിവകുമാർ, വൈസ് പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. മോഹന ചന്ദ്രൻ, നെയ്യാറ്റിൻകര ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എസ്. റോജി, കാഞ്ഞിരംകുളം പഞ്ചായത്ത് ഗ്രന്ഥശാല പ്രസിഡന്റ് ശാർങ്ധരൻ, യുവജന സംഘം ലൈബ്രറി ഭാരവാഹി അനൂപ്, കവി ഷൈജു അലക്സ് തുടങ്ങിയവർ യുവജന സംഘം ലൈബ്രറിക്ക് മുന്നിൽ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി, മെമ്പർമാർ, ഗവ. ആയുർവേദ ആശുപത്രി ഡോക്ടർമാർ, സ്റ്റാഫുകൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം 11ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.