energy

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ളീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സർക്കാരും ക്ളീൻ എനർജി ഇന്റർനാഷണലും ഇന്ന് ഒപ്പുവയ്ക്കും. എനർജി മാനേജ്മെന്റ് സെന്ററും കെ-ഡിസ്കുമാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക. ഇന്റർനാഷണൽ ക്ളീൻ എനർജി ഇൻകുബേഷൻ സെന്ററുമായാണ് ധാരണ. സെന്റർ സ്ഥാപിക്കുന്നതിനുള്ള വ്യാവസായിക-സാങ്കേതിക സഹായം ഇന്റർനാഷണൽ സെന്റർ നൽകും. ഇതോടെ വൈദ്യുതിമേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും പുനരുപയോഗ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയും. വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നവീനസാങ്കേതിക വിദ്യയുടെ ഉപയോഗവും ഇതിനാവശ്യമായ ലാബുകൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ കണ്ടെത്താനും ഇൻകുബേഷൻ സെന്റർ വഴിയൊരുക്കും.

മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, കെ.എസ്.ഇ.ബി.ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.