
തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ആഗോള പ്രോഡക്ട് എൻജിനിയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ളോബൽ കമ്പനിക്ക് മികച്ച തൊഴിലിടം നൽകുന്ന കമ്പനിയെന്ന അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. അറുപതിലധികം രാജ്യങ്ങളിലെ വിവിധ ഐ.ടി കമ്പനികളിലെ ജോലി സ്ഥല സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്ന ആഗോള അതോറിട്ടിയായ ഗ്രേറ്റ് പ്ലേസ് ടു വർക്കാണ് അംഗീകാരം നൽകിയത്. ടെക്നോപാർക്കിലെ കമ്പനി ആസ്ഥാനത്ത് ഉറപ്പാക്കുന്ന വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം എന്നീ എല്ലാ പ്രധാന മാനദണ്ഡങ്ങളിലും സ്ഥാപനം മികച്ച പ്രവർത്തനം കാഴ്ചവച്ചതായി അംഗീകാര സർട്ടിഫിക്കറ്റിൽ പറയുന്നു. തൊഴിലാളികൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്വസ്റ്റിന് സാധിച്ചെന്ന് സർട്ടിഫിക്കേഷനിൽ പറയുന്നു.