kk

തിരുവനന്തപുരം: കർണാടകയിലെ സ്‌കൂൾ പാഠപുസ്തകത്തിൽ പോസ്റ്റ്മാനായി നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രം. 2010ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ 'ഒരിടത്തൊരു പോസ്റ്റ്മാൻ" എന്ന സിനിമയിലെ ചിത്രമാണ് കർണാടക എൽ.പി പാഠപുസ്തകത്തിലുള്ളത്. പോസ്റ്റ്മാനെ പരിചയപ്പെടുത്തുന്നതിന് അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.

'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റ് ആയി... പണ്ട് കത്തുകൾ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാർത്ഥന" എന്നാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതിനൊപ്പം പാഠപുസ്തകത്തിലെ താരത്തിന്റെ ചിത്രവും പങ്കുവച്ചു. സിനിമാമേഖലയിൽ നിന്നടക്കം നിരവധി പേരുടെ കമന്റുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് ലഭിച്ചത്. 'അപ്പോ എങ്ങനാ? ജോലി കിട്ടിയ ഇടനെ ലീവ് കിട്ടൂല്ലല്ലോ...!! എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമന്റ്. 'ഭീമന്റെ വഴി'യാണ് കുഞ്ചാക്കോ ബോബന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.