
മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യത്തെ തുടർന്ന് ജില്ലാപഞ്ചായത്ത് 22 ലക്ഷം രൂപ വിനിയോഗിച്ച് ഹൈടെക്ക് ആംബുലൻസ് വാങ്ങി നൽകി. ആംബുലൻസിന്റെ താക്കോൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ കൈമാറി.
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡീനകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.ആർ. സുധീർഖാൻ,ആന്റോ വർഗീസ് പഞ്ചായത്ത് അംഗങ്ങളായ ബാബു സജയൻ, ഷീബമോൾ, വി.വി. ഇന്ദുലേഖ, എസ്. ആശ, ഷിബു, രേഖ, ശരണ്യ, മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജീവൻ എന്നിവർ പങ്കെടുത്തു.
ആംബുലൻസ് ഫോൺ നമ്പർ 892111 5302. കൊവിഡ് രോഗികൾക്ക് സൗജന്യ സേവനവും മറ്റുള്ള സേവനങ്ങൾക്ക് കുറഞ്ഞ നിരക്കേ ഈടാക്കുകയുള്ളുവെന്ന് പ്രസിഡന്റ് സുരേഷ് കുമാർ അറിയിച്ചു.