vkerala-rtc-super-fast-bu

തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റിനും അതിനുമുകളിലുള്ള ബസുകളിലെയും രാത്രികാല യാത്രയിൽ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിറുത്തണമെന്ന നിർദ്ദേശം കെ.എസ്.ആർ.ടി.സി പിൻവലിച്ചു. ഇനി അതത് സ്റ്റോപ്പുകളിൽ മാത്രമേ നിറുത്തൂ. ആവശ്യപ്പെടുന്നിടത്തെല്ലാം നിറുത്തുന്നതുകാരണം യാത്രയുടെ സമയം കൂടുന്നതായി മറ്റ് യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണിത്. മറ്റ് ബസുകളിൽ ഈ സൗകര്യം തുടരും.